കുട്ടികളെ ഉപേക്ഷിച്ച് മുങ്ങിയ കമിതാക്കൾ പിടിയിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിൽ. മണമ്പൂർ പെരുങ്കുളം സ്വദേശി സജിമോൻ (43), പാങ്ങോട് തുമ്പോട് സ്വദേശി ഷഹന (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞമാസം 13ന് പുലർച്ചെ അഞ്ചിന് യുവതി 12, ഒമ്പത്, ഏഴ് വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ച് സജിമോനോടോപ്പം ഒളിച്ചോടിയത്. സജിമോനും മൂന്ന് മക്കളുണ്ട്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലനീതി നിയമപ്രകാരം പള്ളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും അഞ്ചലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും ഇരുവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുമ്പ് രണ്ടുതവണ യുവതി കാമുകന്മാരോടൊപ്പം ഒളിച്ചോടിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ഷഹനയെ അട്ടകുളങ്ങര വനിത ജയിലിലേക്കും സജിമോനെ ജില്ല ജയിലിലേക്കും റിമാൻഡ്‌ ചെയ്തു.

facebook

വളരെ പുതിയ വളരെ പഴയ