പേരാമ്പ്ര:തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ലാസ്റ്റ് കല്ലോട് ചെറുകുന്നുമ്മൽ ദാക്ഷായണി (58) ആണ് മരിച്ചത്.
ശനിയാഴ്‌ച രാവിലെ 11.30ന് വീടിന് തൊട്ടടുത്ത കണിയാംകണ്ടി മീത്തൽ പറമ്പിൽ തൊഴിലുറപ്പ് ജോലി ചെയ്യവെയാണ് അപകടം. ഉടൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പേരാമ്പ്ര പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്‌റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഞായർ ഉച്ചക്ക് വീട്ടുവളപ്പിൽ.
ഭർത്താവ്: രാജൻ പിള്ള. മക്കൾ: ഷീബ, ഷീബേഷ്. മരുമകൻ: ഗംഗൻ (പാലേരി).
തൊഴിലുറപ്പിനിടെ തെങ്ങ് തലയിൽ വീണ് തൊഴിലാളി മരിച്ചു
nattuvartha korangad