ന്യൂഡൽഹി: ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി അധാര്‍ നല്‍കുന്ന യുഐഡിഎഐ അധികൃതര്‍ രംഗത്ത്. ആധാർവിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്. ദുരുപയോഗം തടയാൻ ആധാർ കാർഡിൻ്റെ മാസ്ക് ചെയ്ത കോപ്പി മാത്രം നൽകണം. അവസാന നാല് അക്കങ്ങൾ മാത്രം കാണാൻ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത്. യുഐഡിഎഐയിൽനിന്ന് ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ.
ഹോട്ടലുകളോ തിയേറ്ററുകളോ ലൈസൻസില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാർകാർഡിന്‍റെ പകർപ്പുകൾ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാർകാർഡ് ആവശ്യപ്പെട്ടാൽ, അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കമെന്നും നിർദ്ദേശമുണ്ട്.
Kroma
ആധാര്‍ ഫോട്ടോകോപ്പി എങ്ങും നൽകേണ്ട; മാസ്ക്ഡ് കോപ്പി മാത്രം നല്‍കാം; നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. Nattuvartha korangad
nattuvartha korangad