കാൽപന്ത് കളിയിൽ അൽഭുതം തീർത്ത് മിനി ഐ എസ്ല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിനായി ഗോവയിൽ കളിക്കുകയും ഏറ്റവും ഒടുവിൽ Next gen കപ്പിനായി കേരള ബ്ലാസ്റ്റേഴ്സിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുകയും ചെയ്യുന്ന നാടിന്റെ അഭിമാന താരമായ പൂക്കോട് സ്വദേശി ആദിൽ അഷ്റഫിനെ താമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വീട്ടിലെത്തി അനുമോദിച്ചു. യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയംഗം റഫീഖ് കൂടത്തായ് മൊമെന്റോ കൈമാറി. താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ , ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട്, ട്രഷറർ ഇഖ്ബാൽ പൂക്കോട്, സീനിയർ വൈ.പ്രസിഡണ്ട് നിയാസ് ഇല്ലി പറമ്പിൽ ,റമീസ് പരപ്പൻപൊയിൽ എന്നിവർ സംബന്ധിച്ചു.
കാൽപന്തിന്റെ മാന്ത്രിക താരത്തിന് യൂത്ത് ലീഗിന്റെ സ്നേഹോപഹാരം
nattuvartha korangad