താമരശ്ശേരി : ദേശീയ പാത 766 ൽ താമരശ്ശേരി ടൗണിൽ റോഡ് നവീകരണ പ്രവർത്തിയിൽ അധികൃതർ കാണിക്കുന്ന അനാസ്ഥക്കെതിരെ ''ടൗണിൽ പൊളിച്ചിട്ട ഫുട്പാത്ത് പുനർ നിർമിക്കുക, പൊതുമരാമത്ത് വകുപ്പിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജന വിരുദ്ധ കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുക '' എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്താമരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി താമരശ്ശേരി ഗാന്ധി പാർക്കിനു മുമ്പിൽ നടത്തിയ ധർണ്ണ അധികാരികൾക്ക് താക്കീതായി, മാസങ്ങളായി പൊളിച്ചിട്ട ഫുട്പാത്ത് പണി പൂർത്തീയാക്കാതെ അപകടാവസ്ഥയിലാണ്. കലുങ്ക് നിർമ്മാണം പൂർത്തീകരിച്ച് ഗതാഗത തടസ്സം നീക്കാൻ ആവശ്യമായ യാതൊരു നീക്കവും അധികൃതർ നടത്തുന്നില്ല. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തി കൊണ്ട് ടൗണിൽ അപകടവും ഗതാഗത തടസ്സവും പതിവായി . പൊതു മരാമത്ത് വകുപ്പും, കരാറുകാരും കാണിക്കുന്ന ഗുരുതരമായ അനാസ്ഥ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് ദേശീയ പാത നവീകരണ പ്രവർത്തി പൂർത്തീകരിക്കണമെന്ന് യു.ഡി.എഫ് പ്രതിഷേധ ധർണ്ണ ആവശ്യപ്പെട്ടു. ധർണ്ണ കെ.പി.സി.സി. മെംബർ എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. റോഡ് നവീകരണ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ദേശീയ പാത ഉപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം. അഷ്റഫ് മാസ്റ്റർ അധ്യക്ഷ്യം വഹിച്ചു ഡിസിസി സെക്രട്ടറി പി.സി. ഹബീബ് തമ്പി, യു ഡി എഫ് കൺവീനർ ടി.ആർ.ഒ. കുട്ടൻ, പി.എസ്, മുഹമ്മദലി, പി.പി. ഹാഫിസ് റഹ്മാൻ, നവാസ് ഈർപ്പോണ, വി.കെ. മുഹമ്മദ് കുട്ടി മോൻ, പി. ഗിരീഷ് കുമാർ, ജെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ, എൻ.പി റസാക്ക് മാസ്റ്റർ, ഖദീജ സത്താർ, എം.ടി. അയ്യൂബ് ഖാൻ, ഏ.കെ. കൗസർ, സുമ രാജേഷ്, സി. മുഹസിൻ, പി.പി ഗഫൂർ, ശംസീർ എടവലം, മഞ്ജിത കുറ്റിയാക്കിൽ, എ പി സമദ് കോരങ്ങാട്,അമീറലി കോരങ്ങാട് എന്നിവർ പ്രസംഗിച്ചു
താമരശ്ശേരിയിൽ റോഡ് നവീകരണത്തിലെ അനാസ്ഥ യുഡിഎഫ് ധർണ നടത്തി
nattuvartha korangad