അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി

താമരശ്ശേരി :നീണ്ടവർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ജയപ്രകാശൻ മാസ്റ്റർക്കും ഹെഡ്മാസ്റ്റർ ആയി ചെമ്പ് കടവ് സ്കൂളിലേക്ക് മാറിപ്പോവുന്ന സുരേഷ്തോമസ് മാസ്റ്റർക്കും ജി എം യു പി സ്കൂൾ പള്ളിപ്പുറം (ചാലക്കര ) പി ടി എ കമ്മിറ്റി യാത്രയയപ്പ് നൽകി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാൻ മാസ്റ്റർ ചടങ്ങ് ഉൽഘടനം ചെയ്തു. വാർഡ് മെമ്പർ റംല ഖാദർ ആദ്യക്ഷത വഹിച്ചു. എൻപി മുഹമ്മദലി മാസ്റ്റർ, എ പി മിനി ടീച്ചർ,എം കെ റഷീദ്, ലത്തീഫ് പള്ളിപ്പുറം, സി പി അബ്ദുൽ ഖാദർ,നാസർ മാസ്റ്റർ എന്നിവർ സംസാരിച്ചു പി ടി എ പ്രസിഡന്റ് അലി തച്ചപൊയിൽ സ്വാഗതംവും മഹമൂദ് മാസ്റ്റർ നന്ദിയും പറഞ്ഞു

facebook

വളരെ പുതിയ വളരെ പഴയ