നീതി പീഠത്തിനും മീതെ ഫാസിസത്തിന്റെ ബുൾഡോസറുകൾ ഗൗരവതരം : മിസ്അബ്

താമരശ്ശേരി : പരമോന്നത നീതിപീഠം വിലക്കിയിട്ടും ഫാസിസ്റ്റ് ഭരണകൂടം ഡൽഹിയിൽ ചെയ്ത ക്രൂരകൃത്യം നീതിന്യായ വ്യവസ്ഥിതിയെ അംഗീകരിച്ച് കാണിക്കേണ്ട ഭരകൂടത്തിന്റെ നെറികെട്ട മുഖമാണ് പ്രകടമാക്കിയതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്അബ് കീഴരിയൂർ പറഞ്ഞു. മതത്തിന്റെ മറപിടിച്ച് വിധ്വംസക പ്രവർത്തനത്തിന് ആയുധം മൂർച്ച കൂട്ടുന്നവർക്ക് സാക്ഷര കേരളത്തിൽ വേരുറപ്പിക്കാനാകില്ല. ഇന്ത്യൻ ഫാസിസത്തെ നേരിടാൻ സായുധ മാർഗ്ഗം വിവരക്കേടാണെന്ന മുസ്ലിം ലീഗ് വീക്ഷണം കൂടുതൽ പ്രസക്തമാകുന്ന സമയമാണിത്. വ്രതശുദ്ധിയിലൂടെ നാം കൈവരിക്കുന്ന ആതമീയ വെളിച്ചം ജീവിതം മുഴുക്കെ പ്രസരിപ്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. മിസ് അബ് പറഞ്ഞു." വിശുദ്ധിയുടെ വെളിച്ചം " എന്ന പ്രമേയത്തിൽ തമരശ്ശേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഈർപ്പോണ സമസ്ത മഹലിൽ സംഘടിപ്പിച്ച "കോളിംഗ് ഫ്രം ഹിറാ " പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി. സമദ് കോരങ്ങാട് സ്വാഗതം പറഞ്ഞു. സൈനുൽ ആബിദീൻ തങ്ങൾ, പി.എസ്.മുഹമ്മദലി ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ, എൻ.പി റസാഖ് മാസ്റ്റർ,പി.ടി ബാപ്പു, കരീം ചെമ്പ്ര, എ.പി. മൂസ്സ, എ.കെ. കൗസർ ,സി.കെ. റസാഖ് മാസ്റ്റർ, എം. നസീഫ്, ഒ.കെ. ഇസ്മയിൽ , റഫീഖ് കൂടത്തായ്, ഷാഫി സക്കരിയ്യ, ഷംസീർ എടവലം, നവാസ് മാസ്റ്റർ, എ.കെ.അബ്ബാസ്, മുത്തുക്കോയ തങ്ങൾ, പി.പി പോക്കർ മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, നിയാസ് ഇല്ലിപറമ്പിൽ , ഫസൽ ഈർപ്പോണ, വാഹിദ് അണ്ടോണ, അൽത്താഫ് തച്ചംപൊയിൽ, ഷഫീഖ് ചുടലമുക്ക് , നദീറലി, റാഷിദ് സബാൻ, ഫാസിൽ കാഞ്ഞിരത്തിങ്ങൽ, റാഫി പുതിയോട്ടിൽ, സാലി മണ്ടോത്തിങ്ങൽ, ജുറൈജ് തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ഇഖ്ബാൽ പൂക്കോട് നന്ദി പറഞ്ഞു. പ്രമുഖർ പങ്കെടുത്ത ഇഫ്താർ മീറ്റും നടന്നു.

facebook

വളരെ പുതിയ വളരെ പഴയ