കൊടുവള്ളി മണ്ഡലത്തിലെ വികസന പദ്ധതികൾക്ക് മാർഗ്ഗ രേഖ ചർച്ച ചെയ്യുന്നതിനു വേണ്ടി ഡോ. എം.കെ മുനീർ എം.എൽ.എയും ഇന്റേൺഷിപ്പ് ട്രൈനികളും അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ഫാക്കൽറ്റി അംഗങ്ങളുമൊത്ത് ശിൽപശാല നടത്തി.ഉന്നതി - ജനകീയ വിജ്ഞാന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ഇന്റർണ്ഷിപ് ട്രൈനേഴ്‌സുമായി നടന്ന അക്കാദമിക് ഡിസ്കഷനിൽ കനേഡിയൻ പ്രഫസർ റോജൻ കൊന്നാഹ് സംവദിച്ചു. സമഗ്ര വികസന രൂപരേഖയുടെ കരട് ചർച്ചയിൽ ടോണി ജോസഫ്, ഡോ: അൻവർ, ഡോ:സൗമിനി രാജ എന്നിവർ നേതൃത്വം നൽകി. അവനിയിലെ യൂണിയൻ ഭാരവാഹികൾ പ്രൊജക്ട് അവതരണത്തിൽ പങ്കാളികളായി. ശിൽപശാലയിൽ മണ്ഡലത്തിന്റെ സമഗ്ര വികസനം കൊണ്ടുവരാൻ കഴിയുന്ന തരത്തിലുള്ള ആർകിടെക്‌ചർ മേഖലയിലെ നവീന രീതികളെ കുറിച്ചും പുതിയ സാധ്യതകളെ കുറിച്ചുമുള്ള ചർച്ചകൾ നടന്നു. ട്രൈബൽ ഡെവലപ്മെന്റ്, റൂറൽ ഡെവലപ്മെന്റ്, ട്രാഫിക് മേഖലയിലെ പരിഷ്കരണം, അടിസ്ഥാന സൗകര്യ വികസനങ്ങളുടെ സമൂല ഡിസൈനിങ് പരിഷ്‌കരണം, ടൂറിസം മേഖലയിലെ പുതിയ ആശയങ്ങൾ, വിദ്യാഭ്യാസം, മാനവ വിഭവശേഷി, സംരംഭകത്വം, നഗര സൗന്ദര്യ വൽക്കരണത്തിന്റെ പുതിയ രീതികൾ തുടങ്ങി വിഷയങ്ങളിൽ ചില മാതൃകകൾ അവതരിപ്പിച്ചു. നിയോജകമണ്ഡലത്തിന്റെ സമൂലമായ പരിഷ്കരണ പ്രവർത്തനത്തിന് അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഡിസൈൻ സഹകരിച്ച് കൊണ്ട് പ്രവർത്തിക്കുമെന്ന് ചെയർമാൻ ടോണി ജോസഫ് പറഞ്ഞു.
കൊടുവള്ളിയിൽ സമഗ്ര വികസനത്തിന് രൂപരേഖ തയ്യാറാവുന്നു.
nattuvartha korangad