താമരശേരി : അഞ്ച് ഏക്കർ തരിശ് ഭൂമിയിൽ കൃഷിയിറക്കി പൊന്നു വിളയിച്ച യുവ കർഷകന് നാടിന്റെ ആദരം . താമരശേരി ചുങ്കത്തിന് സമീപം എളോത്ത് കണ്ടിയിൽ അഞ്ച് ഏക്കർ തരിശ് സ്ഥലം പാട്ടത്തിനെടുത്താണ് സൈനിക വൃത്തിയിൽ നിന്നും വിരമിച്ച ജോബിഷ് ജോസ് കൃഷിയിൽ മാതൃകയായത്. മൽസ്യകൃഷി, വാഴ, ഇഞ്ചി, ചേന, മഞ്ഞൾ എന്നിവയെടല്ലാം കൃഷിയിടത്തിൽ വിളയിച്ചെടുത്തു. കൃഷിയിടത്തിൽ നടന്ന നടന്ന ചടങ്ങിൽ ജോബിഷ് ജോസിനെ വനം വകുപ്പുമന്ത്രി എ. കെ ശശീ ന്ദ്രൻ പൊന്നാടയണിച്ച് ആദരിച്ചു. സി മൊയ്തീൻ കുട്ടിഹാജി അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹിമാൻ , ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ അരവിന്ദൻ , ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എ .പി സജിത്ത്, എ .പി മുസ്തഫ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി .കെ വേണുഗോപാൽ, സോമൻ പിലാത്തോട്ടം, ഗിരീഷ് തേവള്ളി, കെ. വി സെബാസ്റ്റ്യൻ, വേളാട്ട് അഹമ്മദ്, എം .എം സലിം, പി .ടി അസ്സയിൻകുട്ടി, യൂസഫ് പുതുപ്പാടി, റെജി ജോസഫ് എന്നിവർ സംസാരിച്ചു. വിജയൻ മലയിൽ ജോസ് തുണ്ടത്തിൽ സംസാരിച്ചു.
യുവ കർഷകനെ ആദരിച്ചു
nattuvartha korangad