താമരശ്ശേരി : ഗവ: താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് കഴിഞ്ഞ 13 വർഷക്കാലമായി വിവിധ സേവന പ്രവർത്തനങ്ങൾ നടത്തി മാതൃകയായ താമരശ്ശേരി സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിപുലമായ രീതിയിൽ നൽകിവരുന്ന ഇഫ്ത്താറും, അത്താഴവും ഇത്തവണയും നൽകി തുടങ്ങി. മലയോര മേഖലയിലെ താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയിൽ സാധാരണ ജനങ്ങളുടെ ഏക ആശ്രയമായ താലൂക്ക് ആശുപത്രിയിലെ റമദാൻ സേവനം വലിയ ആശ്വാസമാണ് നൽകുന്നത്. ഒരു ദിവസം പതിനായിരം രൂപ ചിലവ് വരുന്ന ഇഫ്താർ - അത്താഴ വിതരണത്തിന് നാട്ടിലും മറുനാട്ടിലുമുള്ള ഉദാരമതികളുടെ സംഭാവനയിൽ നിന്നാണ് നടത്തി പോരുന്നത്. ആശുപത്രി പരിസരത്ത് നടന്ന ഇഫ്ത്താർ ഭക്ഷണ വിതരണം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.എം. ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു. പി.പി ഹാഫിസ് റഹ്മാൻ സ്വാഗതം പറഞ്ഞു. ആർ.കെ മൊയ്തീൻ കോയ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.അരുൺ, കെ.എം അഷ്റഫ് മാസ്റ്റർ, പി.എസ് മുഹമ്മദലി, എൻ.പി റസാഖ് മാസ്റ്റർ, സമദ് ഹാജി കോരങ്ങാട്, എ.കെ അബ്ബാസ്, കെ.സി ബശീർ, റഷീദ് സെയിൻ, കെ.സി ഷാജഹാൻ, ബഷീർ താമരശ്ശേരി (റിയാദ് കെ.എം.സി.സി), റഹീം എടക്കണ്ടി, കരീം കുടുക്കിൽ, മൊയ്തീൻ കുടുക്കിൽ, ഇബ്രാഹീം, കാസിം സംബന്ധിച്ചു.
സി എച്ച് സെൻറർ താമരശ്ശേരി; ഇഫ്താർ, അത്താഴ വിതരണത്തിന് തുടക്കമായി
nattuvartha korangad