ലൗ ജിഹാദ് പരാമർശം; ജോർജ് എം തോമസിനെ തിരുത്തി ജില്ലാ സെക്രട്ടറി

ലൗ ജിഹാദ് വിഷയത്തില്‍ സിപിഎം നേതാവ് ജോര്‍ജ് എം തോമസിന്റെ നിലപാടിനെ തള്ളി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ജോര്‍ജിനു നാക്ക് പിഴച്ചതാണ്. ഇക്കാര്യം ജോര്‍ജിനും ബോധ്യപ്പെട്ടിട്ടുണ്ട്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിന്‍ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പാര്‍ട്ടി ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുമായിരുന്നുവെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന പദപ്രയോഗം മാത്രമാണ് ലൗ ജിഹാദ് എന്നും മോഹനന്‍ പറഞ്ഞു. ലൗ ജിഹാദ് പ്രസ്താവനയില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസ് നിലപാട് തിരുത്തി. കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞു. ലൗ ജിഹാദ് ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

facebook

വളരെ പുതിയ വളരെ പഴയ