കുവൈത്ത് സിറ്റി: കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരണമടഞ്ഞു.മലപ്പുറം ചമ്ര വട്ടം സ്വദേശി ഷാഫി ആണു മരണമടഞ്ഞത്.ഇന്നലെ രാത്രി 8 മണിയോടെ മംഗഫിൽ ആണ് സംഭവം നടന്നത്. മംഗഫിലെ ബ്ലോക്ക് 4 ലെ ബക്കാല ജീവനക്കാരനായ ഇദ്ദേഹം അപകടം സംഭവിച്ച കെട്ടിടത്തിൽ ഹോം ഡെലിവറിക്കായി എത്തിയതായിരുന്നു.ഇദ്ദേഹം കയറിയ ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണു അപകടം ഉണ്ടായത്. അഗ്നി രക്ഷാ സേന എത്തിയാണു മൃതദേഹം പുറത്തെടുത്തത്.മൃത ദേഹം ഫോരൻസിക് പരിശോധനക്കായി മോർച്ചറിയിലേക്ക് മാറ്റി.
കുവൈത്തിൽ ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവ് മരണപ്പെട്ടു
nattuvartha korangad