കിണറിൽ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് യുവാവ് മരിച്ചു

ഉപ്പള: കിണറില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ യൂസുഫിന്റെ മകൻ മുഹമ്മദ് ഹാരിസ്(45)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കിണറ്റില്‍ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ മുഹമ്മദ് ഹാരിസ് കാല്‍വഴുതി വീഴുകയായിരുന്നു. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ഹാരിസിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മംഗൽപാടി മോർചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പെരിങ്കടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. ഭാര്യ: സുഹ്റ. മക്കള്‍; അയാന്‍, അസ.

facebook

വളരെ പുതിയ വളരെ പഴയ