മകൾ ചതിയിൽ കുടുങ്ങിയതാണെന്ന് കോടഞ്ചേരിയില്‍ മിശ്രവിവാഹിതയായ ജോയ്സനയുടെ പിതാവ് ജോസഫ്. പൊലീസില്‍ വിശ്വാസമില്ല. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു. മകൾക്കായി താൻ ഹൈക്കോടതിയെ സമീപിച്ചെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തു മത സൗഹാർദം തകർക്കാൻ പ്രതിലോമശക്തികൾ ശ്രമിക്കുന്നതായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നു. അത്തരം ശക്തികൾക്ക് കീഴടങ്ങരുത് .മത സൗഹാർദം ഉയർത്തിപ്പിപ്പിടിച്ച് മാതൃകയാകണമെന്നും അദ്ദേഹം കോഴിക്കോട് താമരശ്ശേരിയിൽ പറഞ്ഞു.
സിപിഎം സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ഷാഫി പറമ്പില്‍ എംഎൽഎ. പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രേഖയുടെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണ്. പാര്‍ട്ടിയെ അറിയിച്ചുള്ള വിവാഹം മതസൗഹാര്‍ദവും അല്ലാത്തവ ലവ് ജിഹാദും ആണെന്ന് പറയുന്ന നയം സിപിഎം വിശദീകരിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കോടഞ്ചേരി മിശ്രവിവാഹം; വിവാദം അവസാനിക്കുന്നില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് പിതാവ്
nattuvartha korangad