മഞ്ചേരി: പകരക്കാരനെത്തിയ ജസിൻ ഗോളുകൾ കൊണ്ട് വല നിറച്ചപ്പോൾ മലപ്പുറത്തിന്റെ മണ്ണിൽ വമ്പൻ വിജയം കുറിച്ച് സന്തോഷ് ട്രോഫി സെമി ഫൈനലിൽ കേരളത്തിന്റെ ആറാട്ട്. അഞ്ച് ഗോളുകളാണ് ജസിൻ കർണാടകയുടെ വലയിൽ നിക്ഷേപിച്ചത്. 35, 42, 45, 56, 74 മിനിറ്റുകളിലായിരുന്നു ജസിന്റെ ഗോളുകൾ. ആദ്യ പകുതിയുടെ അധിക സമയത്ത് ഷിഖിലും 62ാം മിനിറ്റിൽ ജയരാജും കേരളത്തിനായി ഗോളുകൾ നേടി.
കളി കാണാൻ മണിക്കൂറുകൾക്ക് മുമ്പ് തന്നെ സ്റ്റേഡിയത്തിലേക്കെത്തിയ മലപ്പുറത്തുക്കാർക്ക് ഗോളുകൾ കൊണ്ട് അക്ഷരാർഥത്തിൽ വിരുന്നൊരുക്കുകയാണ് കേരളം. ആദ്യ ഗോൾ നേടിയത് കർണാടകയായിരുന്നെങ്കിലും പകരക്കാരനായി ജസിനെത്തിയതോടെ കേരളം കളിയുടെ ഗിയർമാറ്റി. പിന്നീട് ഗോൾമഴയാണ് സ്റ്റേഡിയം കണ്ടത്.
കളി തുടങ്ങിയത് മുതൽ നിരവധി അവസരങ്ങൾ കേരളം തുറന്നെടുത്തെങ്കിലും ആദ്യം ഗോൾ നേടാൻ ടീമിനായില്ല.24ാം മിനിറ്റിൽ സുധീർ കർണാടകക്കായി ആദ്യ ഗോൾ നേടിയതോടെ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി.പക്ഷേ കർണാടകയുടെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 34ാം മിനിറ്റിൽ ജസിൻ ഗോൾ തിരിച്ചടിച്ചു. പിന്നീട് സ്റ്റേഡിയം കണ്ടത് കേരളത്തിന്റെ ഗോളുകൊണ്ടുള്ള വെടിക്കെട്ടായിരുന്നു.
മലപ്പുറത്ത് കേരളത്തിന്റെ ആറാട്ട്; കർണാടകയെ 7-3ന് തകർത്ത് ഫൈനലിൽ
nattuvartha korangad