കൊടുവള്ളി നിയോജകമണ്ഡലത്തിൽ 2021-22 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 31.5 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഡോ: എം.കെ മുനീർ എം.എൽ.എ അറിയിച്ചു. നേരത്തെ അനുവദിച്ച 87.5ലക്ഷം രൂപക്കു പുറമേയാണിത്. ഇതുവരെ ഒരു കോടി 19 ലക്ഷം രൂപ പുനരുദ്ധാരണ പ്രവർത്തികൾക്ക് അനുവദിച്ചിട്ടുണ്ട്. കാലവർഷക്കെടുതിയിൽ മണ്ഡലത്തിലെ ധാരാളം റോഡുകൾ തകർന്നുകിടക്കുന്ന സാഹചര്യത്തിലാണ് എംഎൽഎയുടെ പ്രത്യേക അഭ്യർത്ഥനപ്രകാരം റവന്യൂ വകുപ്പ് മന്ത്രി കൂടുതൽ തുക അനുവദിച്ച് ഉത്തരവായത്. കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തിയിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊടുവള്ളിയെന്നും എം.എൽ.എ പറഞ്ഞു.
കട്ടിപ്പാറ - അമരാട് റോഡ്, കാവിൽ തച്ചോട്ടക്കുന്നു റോഡ്, ചെന്നിലൊട്ടുതാഴം - കരിയാട്ടുമ്മൽ റോഡ്, മക്കാട്ടുകടവ് - ചെന്നുമ്മൽ റോഡ്, പാലോളിത്താഴം- കോട്ടക്കൽ താഴം റോഡ്, പുലിവലത്തിൽ - മൂഴിപ്പുറത്ത് പൊയിൽ കോളനി റോഡ്, അൽഫോണ്സ - വളപ്പിൽപൊയിൽ റോഡ് എന്നീ റോഡുകൾക്കാണ് പുതിയതായി ഫണ്ട് അനുവദിച്ചത്.
കൊടുവള്ളി നിയോജകമണ്ഡലത്തിൽ 2021-22 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 31.5 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഡോ: എം.കെ മുനീർ എം.എൽ.എ
nattuvartha korangad