താമരശ്ശേരി: എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാത നവീകരിക്കുന്നതുമായി ബന്ധപ്പെട്ടു രൂക്ഷമായ പൊടി ശല്യം മൂലം പൊറുതി മുട്ടി നാട്ടുകാർ. കോരങ്ങാട് -പുത്തൻ തെരുവിൽ പ്രദേശങ്ങളിലാണ് വെള്ളം പമ്പ് ചെയ്യാത്തത് കാരണം പരസ്പരം കാണാത്ത വിധം പൊടി ഉയരുന്നത്.പ്രദേശത്തെ യുവജന സംഘടനാ നേതാക്കൾ pwd അധികൃതരുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. ഞായർ ദിവസം അല്പം പോലും വെള്ളം പമ്പ് ചെയ്യാതെ ആണ് പണി പുരോഗമിക്കുന്നത്. നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും നടപടി കൈകൊണ്ടിട്ടില്ല.
വെള്ളം കെട്ടി നിൽക്കാത്ത പ്രദേശങ്ങളിൽ
അശാസ്ത്രീയവും, അനാവശ്യവുമായി റോഡ് ഉയർത്തൽ നിരവധി കെട്ടിടഉടമകൾക്കും വ്യാപാരികൾക്കും ദോഷകരമായി ബാധിച്ചിട്ടുണ്ട്..നിലവിൽ ദേശീയ പാതയെക്കാൾ മീറ്ററുകൾ വീതി കൂട്ടിചേർത്തിട്ടുണ്ട്.കോടികൾ മുടക്കിയ കെട്ടിടങ്ങൾ ഒന്നര മീറ്ററിലധികം താഴ്ചയിൽ അകപ്പെട്ടു വൻ നഷ്ടം സംഭവിച്ചതായി കെട്ടിടം ഉടമകൾ സംസാരിച്ചു. വിഷയത്തിൽ വ്യാപാരി വ്യവസായിയും, ബിൽഡിങ് ഓനേഴ്സ് അസോസിയേഷനും ക്രിയാത്മകമായി ഇടപെട്ടില്ലെന്നും കെട്ടിടഉടമകൾ ആരോപിച്ചു.
എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാത നവീകരിക്കൽ ദുരിതം പേറി പരിസരവാസികൾ.
nattuvartha korangad