ആക്രമണത്തില്‍ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ എന്ന പട്ടാളം കുഞ്ഞാന്‍ മരണപ്പെട്ടു.

മഞ്ചേരി: ആക്രമണത്തില്‍ പരിക്കേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ തലാപ്പില്‍ ജലീല്‍ എന്ന പട്ടാളം കുഞ്ഞാന്‍ മരണപ്പെട്ടു. ഇന്നലെ രാത്രി ആക്രമണത്തില്‍ ഗുരുതരമയി പരിക്കേറ്റ കുഞ്ഞാന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മഞ്ചേരി കുട്ടിപ്പാറയില്‍ വച്ച് രാത്രി 11 മണിയോടെയാണ് സംഭവം. അദ്ദേഹം സഞ്ചരിച്ച ഇന്നോവ കാറിന് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. തലയ്ക്ക് മാരകമായ പരിക്കേറ്റ കുഞ്ഞാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പോലിസ് പറഞ്ഞു. അക്രമികള്‍ ഇവര്‍ സഞ്ചരിച്ച വാഹനവും തകര്‍ത്തിരുന്നു. ബൈക്കിലെത്തിയ ആക്രമികളുടെ ഹെല്‍മറ്റ് കാറിനകത്ത് കണ്ടെത്തി. കൗണ്‍സിലര്‍ക്ക് നേരെ സംഘം വടിവാളുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. ഖബറടക്കം നാളെ മഞ്ചേരി സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

facebook

വളരെ പുതിയ വളരെ പഴയ