വട്ടക്കൊരു പൂഴിക്കുന്നാമാട് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

താമരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 18 ലക്ഷം ഉപയോഗിച്ച് നടപ്പിലാക്കുന്ന വട്ടക്കൊരു പൂഴിക്കുന്നാമാട് കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം എ കെ കൗസർ മാസ്റ്റർ നിർവഹിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും. വാർഡ് മെമ്പർ ആയിഷ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി എ അബ്ദുസ്സമദ് ഹാജി, വികസന സമിതി കൺവീനർ എ പി സമദ്, അഷ്കർ പാറക്കൽ, സി കെ ജലീൽ, പി എം അബ്ദുറഹിമാൻ, കോൺട്രാക്റ്റർ അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.

facebook

വളരെ പുതിയ വളരെ പഴയ