താമരശ്ശേരി എസ് കെ എസ് എസ് എഫ് -എസ് വൈ എസ് കോരങ്ങാട് ശാഖ ഹൈദറലി തങ്ങൾ അനുസ്മരണവും റമളാൻ മുന്നൊരുക്കവും സംഘടിപ്പിച്ചു.യോഗം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ ഉൽഘാടനം നിർവഹിച്ചു .ഫൈസൽ ഫൈസി മടവൂർ പ്രമേയ പ്രഭാഷണം നടത്തി.
എസ് കെ എസ് എസ് എഫ് ജില്ല ട്രഷററായി തെരഞ്ഞെടുക്കപെട്ട ഫൈസൽ ഫൈസിക്ക് മഹല്ല് പ്രസിഡന്റ് പി എ അബ്ദുസ്സമദ് ഹാജി ഉപഹാരം നൽകി,പട്ടിക്കാട് ജാമിഅ : നൂരിയ്യയിൽ നിന്ന് ഫൈസി ബിരുദം കരസ്ഥമാക്കിയ ഇർഷാദ് ഫൈസി കോരങ്ങാടിന് സൈനുൽ ആബിദീൻ തങ്ങൾ കോളിക്കൽ ഉപഹാരം നൽകി .
ചടങ്ങിൽ എം ടി ആലി ഹാജി അധ്യക്ഷത വഹിച്ചു ,ബഷീർ ഫൈസി ,ഷമീം ഉസ്താദ് ,മിദ്‌ലാജ് അലി ,അബ്ദുറഹിമാൻ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു ,വിപി സലാം സ്വാഗതവും നിയാസ് വാപ്പനാം പൊയിൽ നന്ദിയും പറഞ്ഞു .
എസ് കെ എസ് എസ് എഫ് -എസ് വൈ എസ് കോരങ്ങാട് ശാഖ ഹൈദറലി തങ്ങൾ അനുസ്മരണവും റമളാൻ മുന്നൊരുക്കവും സംഘടിപ്പിച്ചു
nattuvartha korangad