കലുങ്ക് നിർമ്മാണത്തിലെ കാലതാമസം അടിവാരത്ത് സർവകക്ഷി ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധം

അടിവാരം:നാഷണൽ ഹൈവേ 766 കോഴിക്കോട്-കൊല്ലഗൽ ദേശിയ പാതയിൽ അടിവാരം ടൗണിൽ 396 ദിവസമായി പണി തീരാതെ കിടക്കുന്ന പാലത്തിന്റെ പണി ഉടൻ പൂർത്തീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈവേ മാർച്ചും ബഹുജന ധർണ്ണയും നടത്തി. ധർണ്ണ സമരം പുതുപ്പാടി ഗ്രാമപഞ്ചാത്ത് മെമ്പർ നജുമുന്നീസ ഷെരീഫ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഐബി റെജി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ.വിജയൻ, ജൗഹർ അടിവാരം, ജിജോ പുളിക്കൽ, മുത്തു അബ്ദുൾ സലാം, മജീദ് ഹാജി, ശശി മാളിക വീട്, ഹമീദ് ചേളാരി, ഷിഹാബ് അടിവാരം, അസീസ് പി.കെ എന്നിവർ പ്രസംഗിച്ചു. വളപ്പിൽ ഷമീർ സ്വാഗതവും, കെ.സി.ഹംസ അധ്യക്ഷത വഹിച്ചു.മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. ബഹുജന മാർച്ചിന് പി.കെ.സുകുമാരൻ, ജിജി മുഹമ്മദ്, വി.കെ. താജു, ജാഫർ ആലുങ്കൽ ,നാസർ കണലാട്, ഷൗക്കത്ത്, സതീഷൻ, സുബൈർ, ബിജു സ്റ്റീഫൻ, ഉസ്മാർ മുസ്ല്യാർ, ബഷീർ പി, സലീം മറ്റത്തിൽ, നവാസ് കണലാട് എന്നിവർ നേതൃത്വം നൽകി.

facebook

വളരെ പുതിയ വളരെ പഴയ