വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് മുഖ്യപ്രതി അറസ്റ്റിൽ

കൽപ്പറ്റയിലെ വിമുക്തഭടൻ്റെ മകന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മൂന്നു ലക്ഷം രൂപ കൈക്കലാക്കി വഞ്ചിച്ച കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശിയായ സ്റ്റാൻലി സൈമൺ (42) എന്നയാളെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഇയാൾക്ക് സമാനമായ കേസുകൾ നിലവിലുണ്ട്. കൽപ്പറ്റ ഡിവൈഎസ്പി എംഡി സുനിൽ കുമാറിൻറെ നേതൃത്വത്തിൽ അന്വേഷണ സംഘം പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അന്വേഷണം നടത്തിവരവെ ഇന്ന് ഉച്ചയ്ക്ക് ശേഷം വയനാട് സൈബർ സെല്ലിൻ്റെ സഹായത്തോടെ കോഴിക്കോട് നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ സമാനമായ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കൽപ്പറ്റ ഇൻസ്പെക്ടർ പി പ്രമോദ് ൻറെ നേതൃത്വത്തിൽ എസ് ഐ ഷറഫുദ്ദീൻ പോലീസ് ഉദ്യോഗസ്ഥരായ ടിപി അബ്ദുറഹ്മാൻ, വിപിൻ കെ കെ, ജ്യോതി രാജ്, നൗഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

facebook

വളരെ പുതിയ വളരെ പഴയ