കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു.
കൊടുവള്ളി: വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കിഴക്കോത്ത് കച്ചേരിമുക്ക് ഒതയോത്ത്പുറായില്‍ ആലപ്പുറായില്‍ മുഹമ്മദ് ഫവാസ് ആണ് മരിച്ചത്.
കൊടുവള്ളി സിറാജുല്‍ ഹുദ അറബിക് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ന് വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊടുവള്ളിയിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു
nattuvartha korangad