വോളിബോൾകളിച്ചതിനെതിരെ സ്കൂൾ അധികൃതരുടെ ഭീഷണി...ഒറ്റക്കെട്ടായി നേരിടുമെന്ന് നാട്ടുകാർ

താമരശ്ശേരി:കോരങ്ങാട് ബുണ്ടസ് വോളി ലീഗ് എന്ന പേരിൽ പ്രദേശത്ത് സ്ഥിരമായി വോളിബോൾ കളിക്കുന്നവർ ഗ്രാമീണ ടൂർണമെൻറ് സ്കൂൾ അധീനതയിൽ ഉള്ള കോരങ്ങാട് ടൗൺ മൈതാനത്ത് നടത്തിയതിനെതിരെ ഭീഷണിയും, വിശദീകരണവും തേടി താമരശ്ശേരി സ്കൂൾ അധികൃതർ.. കഴിഞ്ഞ ദിവസമാണ് ഗ്രാമീണ ടൂർണമെൻറ് സംഘടിപ്പിച്ചത്. ദിവസവും വോളിബോൾ കളിക്കാൻ വരുന്ന പ്രദേശവാസികൾ ആണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. ഇൻസാറ്റ് കോരങ്ങാട് ഗ്രാമീണ ടൂർണമെന്റിന് പിന്തുണ നൽകി. ഏതാനും കായിക പ്രേമികൾ കളിക്കാർക്കുള്ള ട്രോഫിയും നൽകി.. സ്കൂൾ നിലപാടിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശത്തെ കായികപ്രേമികൾ.സ്വാകാര്യ വ്യക്തി വർഷങ്ങൾക്ക് മുൻപ് ഇഷ്ടദാനം നൽകിയ 12 ഏക്കർ ഭൂമിയിൽ ആണ് സ്കൂളും ഗ്രൗണ്ടും നില നിൽക്കുന്നത്. സ്കൂളുമായി യാതൊരു ബന്ധവുമില്ലാത്ത കോരങ്ങാട് അങ്ങാടിയിൽ ആണ് ഗ്രൗണ്ട് നില നിൽക്കുന്നത്.. ഗ്രൗണ്ട് നികത്തി കെട്ടിടം നിർമ്മിക്കാൻ മുൻപ് ശ്രമം നടന്നിരുന്നു.. വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ ശ്രമഫലം കൊണ്ടാണ് സ്കൂൾ യാഥാർഥ്യമായത്.. അഞ്ചു വർഷം മുൻപ് നാട്ടുകാരുടെ നിരന്തര ആവശ്യം പരിഗണിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് കാന്തപുരം സ്കൂൾ ഗ്രൗണ്ടിനു മുന്നിൽ കമ്പി വേലി അനുവദിച്ചിരുന്നു.പി ടി എ കമ്മിറ്റി ഗ്രൗണ്ടിനു സമീപം നിർമ്മിച്ച കെട്ടിടം മുൻപ് നിലം പൊത്തിയിരുന്നു..കെട്ടിടം പുനർ നിർമ്മാണത്തിനു നാട്ടുകാർ അകമഴിഞ്ഞ സഹായങ്ങൾ നൽകിയിരുന്നു. എല്ലാ പഞ്ചായത്തിലും ഗവണ്മെന്റ് കോളേജ് സർക്കാർ അനുവദിച്ചു നൽകിയപ്പോൾ IHRD കോളേജിനു 3 ഏക്കർ സ്ഥലം വിട്ടു നിൽക്കിയ പി ടി എ നടപടി ആയിരുന്നു പ്രദേശത്ത് ഗവണ്മെന്റ് കോളേജ് അനുവദിക്കാതിരുന്നത്..ചെറിയ കുട്ടികൾ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നടത്തുന്ന ഫുട്ബോൾ ടൂർണമെന്റുകൾക്ക് വരെ പി ടി എ തുക ഈടാക്കാറുണ്ട്..അനുമതി നേടണമെന്നും അലികിതനിയമം ഉണ്ട് ഇൻസാറ്റ് ക്ലബ്ബ്‌ മാത്രം രണ്ട് ലക്ഷത്തിലധികം തുക സ്കൂളിനു നൽകിയിട്ടുണ്ട്. പ്രദേശത്തെ ചില അദ്ധ്യാപകരും, മുൻ പി ടി എ അംഗവും, ഇപ്പോഴത്തെ പി ടി എ ഭാരവാഹികളും ചേർന്ന ഒരു കോക്കസ് സ്വന്തം ഇഷ്ടാനുസരണം കൊണ്ട് വരുന്ന അലികിത നിയമാവലികളുമായാണ് സ്കൂൾ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. കെട്ടിട നിർമ്മാണവും, സ്കൂൾ സുരക്ഷയുമായി രക്ഷിതാക്കളുടെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ നാട്ടുകാർ അവസരോചിതമായി ഇടപെടൽ നടത്തിയിരുന്നു.. സ്വന്തം നാട്ടിൽ കളിച്ചു വളർന്നവർ സ്കൂൾ നിയന്ത്രണംന്നേടിയതോടെ "നേതാവ്" ചമയുകയാണെന്ന് ആരോപണം ഉയർന്നു. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞു ഏറ്റു മുട്ടുന്നതും,നടു റോഡ് ബ്ലോക്ക്‌ ചെയ്തു കൊണ്ട് ബാൻഡ് മേളവും നൃത്തപരിപാടിയും നടത്തുന്നതും പതിവ് കാഴ്ച്ച ആണ് സ്കൂളിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ നിന്ന നാട്ടുകാർക്കെതിരെയുള്ള സ്കൂൾ നീക്കം കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി ചെറുക്കാനാണ് നാട്ടുകാരുടെ തീരുമാനം

facebook

വളരെ പുതിയ വളരെ പഴയ