ഉറപ്പില്ല ഐ.എന്‍.എല്‍; വീണ്ടും പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്‍റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ . എ.പി അബ്ദുൽ വഹാബ് പക്ഷം വിളിച്ച സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നത്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടിയെടുക്കാനായിരുന്നു മറുപക്ഷത്തിന്റെ തീരുമാനം. ഈ യോഗം അവസാനിക്കുന്നതിന് മുമ്പ് ഒരു പക്ഷെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കാമെന്ന് അഹ്ദുല്‍വഹാബ് പറഞ്ഞിരുന്നു. നേരത്തെ സംസ്ഥാന കൗൺസിൽ ഇരുവിഭാഗവും തമ്മിൽ തല്ലുനടന്നിരുന്നു ഇത് എൽഡിഎഫ് മുന്നണിക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഇരുഭാഗത്തെയും ഒന്നിപ്പിക്കാനുള്ള നീക്കം പലഭാഗങ്ങളിൽനിന്നും നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. മുൻപും ഐഎൻഎൽ നിന്ന് പിളർന്ന് പലവിഭാഗങ്ങളും മറ്റു പാർട്ടികളിൽ എത്തിയിട്ടുണ്ട്.

facebook

വളരെ പുതിയ വളരെ പഴയ