വനഭൂമി ലഭ്യമായിട്ടും ചുരം വീതി കൂട്ടല്‍ നടപടികളാവാത്തതില്‍ ചുരം സംരക്ഷണ സമിതി പ്രതിഷേധിച്ചു

താമരശ്ശേരി:വയനാട് ചുരത്തിലെ കൊടുംവളവുകൾ വീതി കൂട്ടൽ പദ്ധതിക്ക് ബജറ്റിൽ മതിയായ ഫണ്ട് വക യിരുത്തണമെന്നും, ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്നും അടിവാരം വയനാട് ചുരം സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. ചുരംവീതിക്കൂട്ടലിന് ആവശ്യമായ വനഭൂമി ലഭ്യമായി വർഷങ്ങളായിട്ടും തുടർ നടപടികളില്ലാത്തതിനെ യോഗം അപലപിച്ചു. ഒട്ടേറെ നടപടി ക്രമങ്ങളുടെ ഭാഗമായാണ് വനഭൂമി ലഭ്യമായത്. ദേശീയപാത വിഭാഗം എക്സിമേറ്റ് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ്. ചിപ്പിലിത്തോട്: മരുതി ലാവ്- തളിപ്പുഴ ചുരം ബൈപ്പാസ്കർമ്മസമിതി 27ന് തളിപ്പുഴ വനാതിർത്ഥിയിൽ നടത്തുന്ന ജനകീയ റോഡ് വെട്ടൽ സമരം വിജയിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡണ്ട് മൊയ്തു മുട്ടായി, ജനറൽ സെക്രട്ടറി പി.കെ സുകുമാരൻ, ഭാരവാഹികളായ വി.കെ - താജുദ്ദീൻ, ജസ്റ്റിൻ ജോസ്, അബ്ദുൾ ലത്തീഫ് ,സലീം MP, ഫൈസൽ തേക്കിൽ ,മുത്തു അബ്ദുൾ സലാം, ഷജീർ A,u ,ബഷീർ Kv, സുലൈമാൻ അറ്റ്ലസ്' എന്നിവർ യോഗത്തിൽ പങ്കെടുത്തു.ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേധനം നൽകാനും തീരുമാനിച്ചു.

facebook

വളരെ പുതിയ വളരെ പഴയ