വിവാഹ ആഘോഷങ്ങളിൽ ബോക്സ് വെച്ച് ഗാനമേള ഒരു കാരണവശാലും അനുവദിക്കില്ല; പോലീസ്

കണ്ണൂരിൽ വിവാഹ തലേന്ന് ഉണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവ് ബോംബ് പൊട്ടി മരിച്ച പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ ക്കെതിരെ കർശന നിർദ്ദേശവുമായി പോലീസ്.
തളിപ്പറമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി കെ രത്നകുമാർ മുനിസിപ്പൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറിമാർക്ക് അയച്ച സർക്കുലറിലാണ് വിവാഹ പാർട്ടികളെ നിരീക്ഷിക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശിച്ചിട്ടുള്ളത്. വിവാഹ പാർട്ടികളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നത് ജാഗ്രത പുലർത്തണമെന്നും, വിവാഹ ആഘോഷങ്ങളിൽ ബോക്സ് വെച്ച് ഗാനമേള ഒരുകാരണവശാലും അനുവദിക്കുകയില്ലെന്നും, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുമായി കൂടിയാലോചിച്ച് വിവാഹാഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിന് യോജിക്കുന്ന രീതിയിൽ ആണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് നിർദ്ദേശം നൽകി.

facebook

വളരെ പുതിയ വളരെ പഴയ