പ്രവാസി തിരിച്ചെത്തുന്ന തലേദിവസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും അറസ്റ്റിൽ

മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടില്‍ അഞ്ജന (35), ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കൊച്ചാദിശ്ശേരി വീട്ടില്‍ കെ.ആര്‍. സുജിത്ത് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭര്‍തൃവീട്ടില്‍ കഴിഞ്ഞിരുന്ന അഞ്ജന കഴിഞ്ഞ 11ന് പുലര്‍ച്ച രണ്ടിനാണ് സുജിത്തിനൊപ്പം പോയത്. അഞ്ജനയുടെ ഭ‌ര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ 11ന് പുലര്‍ച്ച 4.45ന് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന മറ്റൊരാളോടൊപ്പം പോയത് അറിഞ്ഞത്. അഞ്ജന കത്ത് എഴുതി വെച്ചശേഷം ഒമ്ബതും 10ഉം വയസ്സുള്ള മക്കളെ തലേദിവസം തന്നെ പിതാവിന്‍റെ അടുത്ത് കൊണ്ടുവിട്ടിരുന്നു. ഇരുവരും പഠനകാലം മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് എസ്.ഐ എസ്. രാജേഷ്, സീനിയ‌ര്‍ സി.പി.ഒ ബാലകൃഷ്ണന്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ മായാദേവി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്തു.

facebook

വളരെ പുതിയ വളരെ പഴയ