വയസ്സുകാരൻ്റെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവന നൽകി ഇന്ത്യൻ വിക്കറ്റ് കീപ്പർ കെഎൽ രാഹുൽ. മജ്ജ വാറ്റിവെക്കൽ ശസ്ത്രക്രിയക്കായാണ് രാഹുൽ വരദ് എന്ന കുട്ടിയെ സഹായിച്ചത്. വരദിനായി ധനസമാഹരണം നടക്കുന്നുണ്ടെന്നറിഞ്ഞ രാഹുൽ സഹായവുമായി എത്തുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് രാഹുൽ അറിയിച്ചു.
“വരദിൻ്റെ സ്ഥിതിയെപ്പറ്റി അറിഞ്ഞപ്പോൾ ഞാൻ സഹായവാഗ്ധാനം നടത്തുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. കുട്ടി ആരോഗ്യത്തോടെയിരിക്കുന്നു. എത്രയും വേഗം വരദ് കിടക്ക വിട്ട് എഴുന്നേൽക്കുമെന്ന് ഞാൻ കരുതുന്നു. എൻ്റെ സഹായം നിരവധി പേർക്ക് പ്രചോദനമാകുമെന്ന് ഞാൻ കരുതുന്നു.”- രാഹുൽ പറഞ്ഞു.
മകനെ സഹായിച്ച രാഹുലിന് വരദിൻ്റെ മാതാവ് നന്ദി അറിയിച്ചു. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ശസ്ത്രക്രിയ നടക്കില്ലായിരുന്നു എന്ന് അവർ പറഞ്ഞു.
11 വയസ്സുകാരന്റെ ചികിത്സയ്ക്കായി 31 ലക്ഷം രൂപ സംഭാവന നൽകി കെഎൽ രാഹുൽ
nattuvartha korangad